Sunday, 12 February 2017

ദുഃഖം DELETE ചെയ്യുക.
സന്തോഷം SAVE ചെയ്യുക.
ബന്ധങ്ങള്‍ RECHARGE ചെയ്യുക.
സൗഹൃദം DOWNLOAD ചെയ്യുക.
ശത്രുത ERASE ചെയ്യുക.
സത്യം BROADCAST ചെയ്യുക.
കള്ളം SWITCH OFF ചെയ്യുക.
ടെന്‍ഷന്‍ NOT REACHABLE ആക്കുക.
പ്രണയം INCOMING ആക്കി ,
വെറുപ്പ്‌ OUTGOING ആക്കുക.
ചിരി INBOX ആക്കി
കണ്ണുനീര്‍ OUTBOX ആക്കുക.
ദേഷ്യം HOLD ചെയ്തു
പുഞ്ചിരി SEND ചെയ്യുക.
സഹായം OK ചെയ്യാന്‍
ഹൃദയം VIBRATE ആക്കുക.
എന്നിട്ട് നോക്കുക ജീവിതത്തിന്റെ RINGTONE എത്ര മനോഹരമാണെന്ന്
ജനനത്തിനും മരണത്തിനുമിടയിലുള്ള വിവിധ അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു പായ്‌ക്കേജ് ആണ് ജീവിതം . യഥാസമയം നന്നായി അഭിനയിക്കുന്നവർ അരങ്ങുതകർത്തു ജീവിതം ആസ്വദിക്കുകയും അല്ലാത്തവർ നിരാശരായും അവസാന ബെല്ലോടു കൂടി കാലയവനികക്കുള്ളിൽ അപ്രത്യക്ഷരാകുന്നു. ആയതിനാൽ നന്നായി അഭിനയിക്കുക. സന്തോഷമായി ജീവിക്കുക,

Friday, 18 July 2014

ചിരി 

ചിരിയുടെ ഉത്ഭവം 
എവിടെ നിന്നെന്നോര്ത് 
ചിരിച്ചു പോയി 
പിന്നെ ചിരി നിര്തുവാൻ  
മരുന്നു തേടി അലഞ്ഞു കരഞ്ഞു പോയി .  
മറവി


മറക്കാം നമു ക്കെല്ലാം 
ഓർതോർത്തു ചിരിക്കുവാൻ
മറ വിതൻ  തീരത്ത് മയങ്ങി കിടക്കുന്നവർ 
ഒരിക്കലും  ഒര്ക്കില്ല എന്ന് കരുതേണ്ട 
ഓർമ്മകൾ ഓരോന്നു ഓടി  എത്തുന്ന നേരത്ത് 
അത്ഭുതങ്ങൾ ചിലത് സംഭവിക്കാം 

മഴ

മഴയുടെ നിറമെന്ത് 
മഴയുടെ മണമെന്ത് 
മഴയുടെ രുചിയെന്ത് 
മഴയുടെ ഗുണമെന്ത് 

Wednesday, 9 July 2014


വഴിയാത്രക്കാരൻ  

റോഡിൽ കുടി ചീറിപായും  
കാറുകൾ ലോറികൾ 
ടു വീലറു ക ൾ  ത്രി വീലറുകൾ
ഇതിനിടയിൽ കൂടി ഒന്ന് കടക്കാൻ 
ഇരുകാലികളാം   വഴിയാത്രക്കാർ  

ഇടതു നോക്കി വലതു നോക്കി 
ഞെട്ടി  തിരിഞ്ഞു ചാടി കടന്നു 
ചെന്നിട്മെല്ല്ലാം  
കുണ്ടും കുഴിയും ചെളിയും മാത്രം

ചീഞ്ഞളിഞ്ഞ മലിന്യത്തിനപ്പുറമെത്താൻ   
പൊക്കിപിടിക്കണം, തുണി ഒരു കയ്യാൽ 
മൂക്കു പൊത്തണം  മറു കയ്യാൽ
ഇതിനിടയിൽ മഴ , കുട എവിടെതിരുകണം 
ഇതില്പരമെന്തു വേണ്ടു 
പാവമൊരു വഴിയാത്രക്കാരനിവിടെ .